യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ (Yahoodiyayile Oru Gramathil) | Lyrics in English

യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
 
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
 
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്ന്
തിങ്കള്‍ കല പാടി ഗ്ലോറിയാ
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയാ
 
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
തേജസു മുന്നില്‍ക്കണ്ടു
അവര്‍ ബത്ലഹേം തന്നില്‍ വന്നു.
രാജാധിരാജന്റെ പൊന്‍ തിരുമേനി
രാജാധിരാജന്റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു
 
(വര്‍ണ്ണരാജികള്‍ വിടരും…)
 
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാധിദേവന്റെ തിരുസന്നിധിയില്‍
ദേവാധിദേവന്റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി
 
(യഹൂദിയായിലെ…)